ന്യൂഡെല്‍ഹി: സ്വന്തം ഹീറോയെ ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുത്തില്ലെങ്കില്‍ അവര്‍ മൂക്കും കുത്തി വീഴുന്നത് കാണേണ്ടി വരുമെന്ന് ചലച്ചിത്ര താരം സിദ്ധാര്‍ത്ഥ്. കര്‍ഷക സമരം ആഗോള തലത്തില്‍ ചര്‍ച്ചയായതിനെ എതിര്‍ത്തെത്തിയ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ക്ക് മറുപടിയായാണ് സിദ്ധാർത്ഥിന്റെ ട്വീറ്റ്.
‘നിങ്ങളുടെ ഹീറോയെ വിവേകപൂര്‍വ്വം തിരഞ്ഞടുക്കുക. അല്ലെങ്കില്‍ പ്രശസ്‌തിയില്‍ നിന്ന് അവര്‍ മൂക്കും കുത്തി വീഴുന്നത് കാണേണ്ടിവരും. വിദ്യാഭ്യാസം, സത്യസന്ധത, കൂടെ ഇത്തിരി നട്ടെല്ലും കൂടിയുണ്ടായിരുന്നു എങ്കിൽ ഇവര്‍ക്ക് രക്ഷപ്പെടാമായിരുന്നു. ഒരു പക്ഷവും ചേരാത്ത ശക്‌തരായ ആളുകള്‍ പെട്ടെന്ന് ഒരു ആസൂത്രിത ശ്രമത്തിന് കീഴില്‍ ഒന്നിച്ചുവരികയും പണയംവെച്ച വസ്‌തുക്കളെ പോലെ ഒരേ രീതിയില്‍ നിരന്ന് നിന്ന് ഒരേ പാട്ട് പാടുന്നു. ഇതെല്ലാമാണ് പ്രൊപഗാണ്ട. നിങ്ങളുടെ പ്രൊപഗാണ്ടയേതെന്ന് തിരിച്ചറിയുക,’ എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.
100 മില്യൺ ഫോളോവേഴ്‌സ് ഉള്ള പോപ്പ് ഗായിക റിഹാന്നയുടെ ട്വീറ്റിലൂടെയാണ് രാജ്യത്തെ കർഷക സമരം അന്താരാഷ്‌ട്ര തലത്തിൽ ചർച്ചയായത്. ഇതിന് പിന്നാലെ ഇന്ത്യയുടെ കാര്യത്തില്‍ പുറമെ നിന്നുള്ള ആളുകള്‍ ഇടപെടേണ്ടതില്ലെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാറും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെ ഒരു സംഘം ആളുകളും രംഗത്തുവന്നിരുന്നു.
‘ഇന്ത്യ ടുഗെതര്‍, ഇന്ത്യ എഗെയ്ന്‍സ്‌റ്റ് പ്രൊപഗാണ്ട’ എന്നീ ഹാഷ് ടാഗുകളും പ്രതികരണങ്ങൾക്ക് നൽകിയിരുന്നു. ‘ഇന്ത്യയുടെ പരമാധികാരത്തില്‍ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാവില്ല. പുറത്തു നിന്നുള്ളവര്‍ കാഴ്‌ചക്കാര്‍ മാത്രമാണ്. രാജ്യത്തിന്റെ ഭാഗമല്ല. ഇന്ത്യ എന്താണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളെടുക്കുന്നതാണ് തീരുമാനം. ഒരു രാജ്യമെന്ന നിലയില്‍ ഒന്നിച്ചുനില്‍ക്കണം,’ എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.
Read also: ഗ്രെറ്റക്ക് എതിരെ കേസെടുത്തിട്ടില്ല, കർഷക സമരം നടക്കുന്നത് ടൂൾകിറ്റിന് അനുസരിച്ച്; പോലീസ്