കണ്ണൂര്‍: ആയിക്കര കടപ്പുറത്ത് തീപിടിത്തം. മല്‍സ്യം സൂക്ഷിക്കുന്ന ഉപയോഗ ശ്യൂനമായ തെര്‍മോകോള്‍ പെട്ടികള്‍ക്കാണ് തീപിടിച്ചത്. കൂട്ടിയിട്ട നൂറുകണക്കിന് പെട്ടികള്‍ക്ക് തീപിടിച്ചത് അന്തരീക്ഷത്തിൽ വന്‍തോതിലുള്ള പുകപടലങ്ങൾക്ക് കാരണമായി. കൂടാതെ തീ പെട്ടന്ന് പടര്‍ന്നതും തീരദേശവാസികളില്‍ ഭീതിയുളവാക്കി. ബുധനാഴ്‌ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നുള്ള ഒരു യൂണിറ്റ് ഫയര്‍ഫോഴ്സ് അംഗങ്ങള്‍ ഒരു മണിക്കൂര്‍ സമയം രക്ഷാപ്രവര്‍ത്തനം നടത്തിയാണ് തീയണച്ചത്. അപകടത്തില്‍ ആളപായമില്ല.
Read also: സോളാർ തട്ടിപ്പ്; കോഴിക്കോട് രജിസ്‌റ്റർ ചെയ്‌ത കേസിൽ വിധി ഇന്ന്







































