കോഴിക്കോട് : ജില്ലയിലെ പയംകുറ്റിമല ടൂറിസം പദ്ധതി ഉൽഘാടനത്തിന് ഒരുങ്ങി. നാളെ വൈകുന്നേരം 3 മണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പദ്ധതി ഓൺലൈനായി ഉൽഘാടനം ചെയ്യും. 2 കോടി 15 ലക്ഷം രൂപ ചിലവിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്.
പയംകുറ്റിമലയിലെ ടൂറിസം പദ്ധതിക്കായി സമുദ്ര നിരപ്പിൽ നിന്നു രണ്ടായിരം അടി ഉയരത്തിലുള്ള മല ആകർഷകമായ ടൂറിസ്‌റ്റ് കേന്ദ്രമാക്കി. കൂടാതെ നടപ്പാതയും, ഗ്രൗണ്ടും ടൈൽസ് ഇട്ട് നവീകരിച്ച മലയുടെ മുകൾഭാഗം വിളക്കുകൾ ഉപയോഗിച്ച് അലങ്കരിച്ചിട്ടുണ്ട്. ഒപ്പം തന്നെ ഇവിടെ നിന്നുമാണ് വ്യൂ പോയിന്റുള്ളത്. സഞ്ചാരികൾക്കായി ഇരിപ്പിടങ്ങളും, പൂന്തോട്ടവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
44 മീറ്റർ ഉയരത്തിലും 7 മീറ്റർ വീതിയിലുമായി നിർമ്മിച്ചിട്ടുള്ള ഗ്യാലറിയിൽ നിന്നും ഉദയാസ്‌തമയം കാണാൻ സാധിക്കും. പൂന്തോട്ടത്തിന് സമീപത്തായി ദൂരദർശിനി സ്‌ഥാപിച്ചെങ്കിലും അതിന്റെ ശേഷി കൂട്ടണമെന്ന ആവശ്യം ഇപ്പോൾ ഉയരുന്നുണ്ട്. കൂടാതെ ഗ്രൗണ്ടിന്റെ നടുവിൽ പണിത മുത്തപ്പൻ ക്ഷേത്രത്തിലേക്കുള്ള റോഡ് അരികിലേക്ക് മാറ്റി കൂടുതൽ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ നവീകരണം പൂർത്തിയാക്കിയത്.
Read also : കനത്ത മഞ്ഞുവീഴ്‌ച; യുഎസിൽ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു




































