കനത്ത മഞ്ഞുവീഴ്‌ച; യുഎസിൽ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു

By News Desk, Malabar News
Ajwa Travels

വാഷിംങ്ടൺ: അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. ടെക്‌സസിലെ ദേശീയ പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു.

ഫോര്‍ത്ത് വെര്‍ത്തിന് സമീപമുള്ള ഐ-35 ഡബ്‌ള്യൂ ഹൈവേയിലാണ് അപകടം നടന്നത്. 100ഓളം വാഹനങ്ങളാണ് ഈ അപകടത്തിൽപെട്ടത്. നിരവധിയാളുകളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപകടം പറ്റിയവരുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. നിരവധി ആളുകള്‍ക്ക് സംഭവ സ്‌ഥലത്തു തന്നെ വൈദ്യസഹായം നല്‍കാന്‍ സാധിച്ചു.

ധാരാളം ട്രക്കുകള്‍ അപകടത്തില്‍പ്പെട്ടത് രക്ഷാ പ്രവര്‍ത്തനത്തിന്റെ വേഗത കുറച്ചു. പ്രതികൂല കാലാവസ്‌ഥയും മഞ്ഞും മഴയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്. ദിവസങ്ങളായി കനത്ത മഞ്ഞു വീഴ്‌ചയാണ്‌ അമേരിക്കയിൽ അനുഭവപ്പെടുന്നത്.

National News: ട്രാക്‌ടർ റാലിക്കിടെ സംഘർഷം; 3 പേർ കൂടി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE