കനത്ത മഞ്ഞുവീഴ്‌ച; യുഎസിൽ നൂറിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം

By News Bureau, Malabar News
heavy snowfall-road accident
Ajwa Travels

വാഷിങ്ടൺ: കനത്ത മഞ്ഞുവീഴ്‌ചയെ തുടർന്ന് അമേരിക്കയിലെ വിസ്‌കോൺസിൻ സംസ്‌ഥാനത്ത് നൂറിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചു. വിസ്‌കോൺസിനിലെ ഇന്റർസ്‌റ്റേറ്റ്- 94 ഹൈവേയിലാണ് അപകടങ്ങളുണ്ടായത്.

പാസഞ്ചർ കാറുകളും സെമി ട്രാക്‌ടർ ട്രെയിലറുകളും ഉൾപ്പടെ നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മഞ്ഞ് വീഴ്‌ചയെ തുടർന്ന് റോഡുകളിൽ ഐസ് നിറഞ്ഞതാണ് ഈ തുടർ അപകടങ്ങൾക്ക് കാരണമായതെന്ന് വിസ്‌കോൺസിൻ പോലീസ് പറഞ്ഞു.

നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഒസിയോ-ബ്ളാക്ക് റിവർ ഫാൾ റോഡ് അടച്ചു.

മഞ്ഞുവീഴ്‌ചയുടെ പശ്‌ചാത്തലത്തിൽ യാത്ര ചെയ്യുമ്പോൾ ജനങ്ങൾ പരമാവധി ജാഗ്രത പുലർത്തണമെന്ന് വിസ്‌കോൺസിൻ ഗവർണർ ടോണി എവേഴ്സ് അഭ്യർഥിച്ചു.

Most Read: ലുധിയാന സ്‌ഫോടനം; ഭീകരാക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE