ലുധിയാന സ്‌ഫോടനം; ഭീകരാക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു

By Desk Reporter, Malabar News
Intelligence agencies had issued 3 alerts of terror attacks in Punjab
Ajwa Travels

അമൃത്‌സർ: പഞ്ചാബിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മൂന്ന് തവണ മുന്നറിയിപ്പ് നൽകിയിരുന്നു. പഞ്ചാബിലെ സെൻസിറ്റീവ് മേഖലകളിലും ജനത്തിരക്കേറിയ ഇടങ്ങളിലും ഐഎസ്‌ഐയും ഖലിസ്‌ഥാൻ അനുകൂല ഭീകരസംഘടനകളും ഒന്നിലധികം ഭീകരാക്രമണങ്ങൾ നടത്താനുള്ള സാധ്യതയെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾക്ക് സൂചന ലഭിക്കുകയും മൂന്ന് മുന്നറിയിപ്പുകൾ നൽകുകയും ചെയ്‌തിരുന്നു എന്നാണ് റിപ്പോർട്.

ജൂലൈ 9, ഡിസംബർ 7, സ്‌ഫോടനം നടന്ന ഡിസംബർ 23 തീയതികളിലാണ് മുന്നറിയിപ്പ് നൽകിയത്. ഐഇഡി ഉപയോഗിച്ചുള്ള അക്രമണമാകാം നടക്കുകയെന്നും മുന്നറിയിപ്പിൽ പറയുന്നു. ലുധിയാന കോടതി സ്‌ഫോടനത്തിന് പിന്നിൽ പാകിസ്‌ഥാൻ പിന്തുണയുള്ള ബബ്ബർ ഖൽസയാണെന്ന് സംശയിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു.

ലുധിയാനയിലെ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി സമുച്ചയത്തിന്റെ രണ്ടാം നിലയിലെ ശുചിമുറിയിൽ ഇന്നലെ ഉച്ചക്ക് 12:22 ഓടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു. സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഫോറൻസിക് സംഘവും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡും നടത്തിയ പ്രാഥമിക വിശകലനത്തിന് ശേഷം, വ്യാഴാഴ്‌ച ലുധിയാന കോടതിയിൽ നടന്ന ആക്രമണത്തിൽ ഉയർന്ന നിലവാരമുള്ള സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തി.

Most Read:  ഒമൈക്രോൺ ഭീഷണി: തിരഞ്ഞെടുപ്പ് നീട്ടുന്നത് പരിഗണിക്കൂ; അലഹബാദ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE