ഇരിട്ടി: പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പവർ സ്‌റ്റേഷൻ നിർമാണ പ്രവൃത്തി വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി ഉൽഘാടനം ചെയ്‌തു. ജില്ലയിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ പഴശ്ശി സാഗർ പ്രകൃതിക്ക് ദോഷം ഉണ്ടാക്കാത്തതും ലാഭകരവുമാണെന്ന് മന്ത്രി എംഎം മണി പറഞ്ഞു.
113 കോടി രൂപ ചിലവഴിച്ചുള്ള പഴശ്ശി സാഗർ നിർമാണത്തിലൂടെ പ്രസരണനഷ്‌ടം പരമാവധി കുറച്ച് 260 മെഗാവാട്ട് വൈദ്യുതിയെങ്കിലും ലാഭിക്കാനും ഊർജ സംരംക്ഷണം ഉറപ്പുവരുത്താനുമാണ് ശ്രമമെന്ന‌് മന്ത്രി കൂട്ടിച്ചേർത്തു. കുയിലൂർ ഡാം സൈറ്റിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ അധ്യക്ഷനായി. ശേഷം ഇരുമന്ത്രിമാരും നിർമാണം പൂർത്തിയായ പഴശ്ശി സാഗർ തുരങ്കത്തിലും സന്ദർശനം നടത്തി.
Read also: ഫോക്‌ലോർ ചലച്ചിത്രമേള; രജിസ്‌ട്രേഷൻ ഇന്ന് മുതൽ







































