വയനാട്: ബത്തേരി- പുല്‍പ്പള്ളി റോഡിലെ വനപാതയില്‍ പാമ്പ്ര റോഡരികില്‍ കടുവയെ കണ്ടെത്തി. ഇതുവഴി കടന്നുപോയ യാത്രക്കാരാണ് കടുവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഒരു മാസത്തിലധികമായി ഈ മേഖലയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഇരുളം പാമ്പ്രയില്‍ പൊകലമാളത്താണ് കടുവയെ വഴി യാത്രക്കാര്‍ കണ്ടെത്തിയത്. എസ്റ്റേറ്റും വനവും രണ്ടു ഭാഗങ്ങളിലായി ഉള്ള പ്രദേശമാണിത്. അതിനാല്‍ തന്നെ കടുവ പതുങ്ങിയിരുന്നാല്‍ യാത്രക്കാര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനാകില്ല. ദിവസങ്ങള്‍ക്ക് മുമ്പ് ബത്തേരിയില്‍ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബാങ്ക് ജീവനക്കാരിക്ക് നേരെ കടുവ പാഞ്ഞടുത്തിരുന്നു. അത്ഭുതകരമായാണ് ഈ സ്ത്രീ രക്ഷപ്പെട്ടത്. പ്രദേശത്തെ വളര്‍ത്തു മൃഗങ്ങളെയും കടുവ ആക്രമിച്ചിരുന്നു.
വീണ്ടും പ്രദേശത്ത് കടുവയെ കണ്ടെത്തിയതോടെ ആശങ്കയിലാണ് പ്രദേശത്തുകാര്‍. കൂടുതല്‍ കൂടുകള്‍ സ്ഥാപിച്ച് കടുവയെ പിടികൂടാന്‍ വനംവകുപ്പ് തയാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. നേരത്തെ കദവാക്കുന്നില് യുവാവിനെ കടുവ ആക്രമിച്ച് കൊന്നതിന് പിന്നാലെ ഈ പ്രദേശം നിരീക്ഷണത്തിലായിരുന്നു.







































