മണ്ണാർക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങി; പരാതിയുമായി നാട്ടുകാർ

By News Bureau, Malabar News
Tiger In Mannarkad
Representational Image
Ajwa Travels

പാലക്കാട്: മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസ മേഖലയിൽ പുലിയിറങ്ങിയെന്ന പരാതിയുമായി നാട്ടുകാർ. പരാതിയെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി പരിശോധനകൾ നടത്തി.

പ്രദേശത്ത് രണ്ട് മാസത്തിലേറെയായി പുലിയിറങ്ങുന്നത് പതിവായിരിക്കുക ആണെന്നാണ് നാട്ടുകാരുടെ ആരോപണം. പത്തിലേറെ ആടുകൾ ഇതുവരെ നഷ്‌ടപ്പെട്ടതായി ഇവർ പറയുന്നു.

അതേസമയം പുലിയെ പിടിക്കാനായി കൂട് സ്‌ഥാപിക്കാൻ നടപടി തുടങ്ങിയതായി മണ്ണാർകാട് ഡിഎഫ്ഒ അറിയിച്ചു. പുലിയെ കണ്ടെത്താൻ വിശദമായ പരിശോധന ആരംഭിച്ചെന്നും വനം വകുപ്പ് അറിയിച്ചു.

Malabar News: തർക്കം; സംസ്‌ഥാന ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മൽസരം തടസപ്പെട്ടു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE