കണ്ണൂർ: ജില്ലയിലെ ഉളിക്കൽ, കേളകം പഞ്ചായത്തുകളിൽ ചുഴലിക്കാറ്റിൽ വ്യാപക കൃഷിനാശം. വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. കാറ്റിൽ മരം വീണും മേൽക്കൂരയിലെ ഷീറ്റുകൾ പറന്നുമാണ് വീടുകൾക്ക് നാശം ഉണ്ടായത്. ഇന്നലെ വൈകിട്ട് ഉണ്ടായ വേനൽ മഴയിലും കാറ്റിലുമാണ് നാശം സംഭവിച്ചത്. മരം കടപുഴകി വീണ് ഉളിക്കൽ മുണ്ടാന്നൂർ -വാതിൽമട റോഡും സമീപത്തെ മറ്റ് റോഡുകളിലെയും ഗതാഗതം നിലച്ചു. വൈദ്യുതി ലൈനിനു മുകളിൽ മരം വീണ് മേഖലയിൽ വൈദ്യുതി ബന്ധം നിലച്ചു. കേളകത്ത് കനത്ത കാറ്റിൽ വാഴത്തോട്ടങ്ങൾ വ്യാപകമായി നശിച്ചു.
Read also: രാഹുൽ ഗാന്ധി ഇന്ന് കൽപ്പറ്റയിൽ ട്രാക്ടർ റാലിക്ക് നേതൃത്വം കൊടുക്കും







































