കൊച്ചി: നുണകളിലൂടെ നേട്ടം ഉണ്ടാക്കാനുള്ള അവസാന ശ്രമവും തടയപ്പെട്ടുവെന്ന് ജോസ് കെ മാണി. ‘രണ്ടില’ ചിഹ്നം അനുവദിച്ച കോടതി ഉത്തരവിന് പിന്നാലെയായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. ചിഹ്നം ജോസ് കെ മാണിക്ക് തന്നെയെന്ന് എഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വിധിച്ചത്.
സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിജെ ജോസഫ് നൽകിയ അപ്പീൽ തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി ശരിവെക്കുകയും ചെയ്തു.
ഒരു കാരണവും പറയാതെയാണ് തന്നെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതെന്നും ജനങ്ങൾക്ക് ഇപ്പോൾ എല്ലാം മനസിലായെന്നും ജോസ് കെ മാണി പ്രതികരിച്ചു.
Also Read: പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; സിബിഐ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും







































