കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സിബിഐ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും . ഓരോ പരാതിയിലും ഓരോ എഫ്‌ഐആർ എന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർദേശത്തിന് എതിരെയാണ് അപ്പീൽ. കോടതിയുടെ നിർദേശം പ്രായോഗികമല്ലെന്നും അന്വേഷണം സങ്കീർണമാകുമെന്നുമാണ് സിബിഐ നിലപാട്.
ഉദ്യോഗസ്‌ഥരുടെ എണ്ണത്തിലുള്ള കുറവും കേസുകളുടെ ബാഹുല്യവും അന്വേഷണ സംഘത്തിന് പ്രതിസന്ധി സൃഷ്‌ടിക്കുന്നുവെന്നാണ് അപ്പീലിൽ സിബിഐ വ്യക്‌തമാക്കുന്നത്. സമാന ആവശ്യമുന്നയിച്ച് കേസിലെ മുഖ്യപ്രതി റോയ് തോമസ് ഡാനിയേലും ഹരജി സമർപ്പിച്ചിട്ടുണ്ട്.
പോപ്പുലർ ഫിനാൻസുമായി ബന്ധപ്പെട്ട് 1300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഇരുപതിനായിരത്തോളം നിക്ഷേപകരാണ് തട്ടിപ്പിനിരയായത്. അതേസമയം, കേസിലെ പ്രതികളെല്ലാം ഇതിനോടകം അറസ്‌റ്റിലായിട്ടുണ്ട്.
Read also: ‘രണ്ടില’; പിജെ ജോസഫിന്റെ അപ്പീലില്‍ വിധി ഇന്ന്