ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ നാല് വനിതാ സന്നദ്ധ പ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തി. വടക്കന്‍ വസീറിസ്ഥാനിൽ തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടായി. വനിതാ സന്നദ്ധ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമി സംഘം വെടിവെക്കുകയായിരുന്നു.
മിര്‍ അലി നഗരത്തിന് സമീപത്തെ ഇപ്പി എന്ന ഗ്രാമത്തില്‍ തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് ആക്രമണം നടന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ സഫിയുള്ള ഗന്ദപുര് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട് ചെയ്തു. വനിതാ സന്നദ്ധ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമി സംഘം വെടി ഉതിർക്കുകയായിരുന്നു എന്നും വെടിവെപ്പിൽ പരിക്കേറ്റ ഡ്രൈവർ ആശുപത്രിയില്‍ ആണെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട് വ്യക്തമാക്കുന്നു.
ആദിവാസി സംസ്കാരം നിലനിൽക്കുന്ന പ്രദേശത്ത് തീവ്രവാദികളുടെ പ്രവര്‍ത്തനം ശക്തമാണെന്നും സ്ത്രീകള്‍ സ്വതന്ത്രരായി നടക്കുന്നത് ചിലര്‍ക്ക് സ്വീകാര്യമല്ലെന്നും പോലീസ് ഉദ്യോഗസ്ഥന് പറയുന്നു. അതേസമയം അക്രമികള്‍ക്കായുള്ള തിരച്ചില്‍ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.
പാകിസ്ഥാന് താലിബാന്റെ ആസ്ഥാനമായിരുന്നു വസീറിസ്ഥാന്. സ്ത്രീകള്‍ രാഷ്ട്രീയത്തിലും മറ്റ് സാംസ്കാരിക സംഘടനകളിലും പ്രവര്‍ത്തിക്കുന്നതിന് താലിബാന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
National News: ലോക്സഭാ എംപി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ







































