കോഴിക്കോട്: ആക്‌ടിവിസ്‌റ്റ് നദീർ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് പൊലീസില്‍ പരാതി. പീഡന വിവരങ്ങള്‍ വെളിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്‌റ്റും മറ്റുവിവരങ്ങളും തെളിവാക്കി ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ പ്രവർത്തിക്കുന്ന ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്‌മയാണ് കോഴിക്കോട് റൂറല്‍ എസ്‌പിക്ക് പരാതി നല്‍കിയത്.
ബാലുശേരി സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ നദി എന്ന നദീര്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വര്‍ഷങ്ങളായി ലൈംഗിക ചൂഷണം നടത്തിവരുന്നു എന്ന് അറിയാൻ ഇടവന്നുവെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി കേസെടുക്കണം എന്നുമാണ് പരാതി.
കൂടുതല്‍ അന്വേഷണത്തിനായി റൂറൽ എസ്‌പി പരാതി ബാലുശ്ശേരി പൊലീസിന് കൈമാറി. സമൂഹ മാദ്ധ്യമങ്ങളിലൂടെ നിരവധി പേരാണ് നദീറിനെതിരെ ആരോപണവുമായി ഇതിനകം രംഗത്ത് വന്നിട്ടുള്ളത്.
Read also: കാത്തിരിപ്പിന് വിരാമം; ഇരിട്ടി പുതിയ പാലം ഉൽഘാടനത്തിന് ഒരുങ്ങുന്നു







































