കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹരജി കോടതി തള്ളി. കേസിൽ എട്ടാം പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിച്ച് മൊഴി മാറ്റുന്നുവെന്നാണ് പ്രോസിക്യൂഷൻ വാദം. അതിനാൽ തന്നെ ജാമ്യവ്യവസ്‌ഥകൾ ലംഘിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
എന്നാൽ കഴിഞ്ഞ വർഷം ജനുവരിയിൽ മൊഴിമാറ്റിക്കാൻ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികൾ പരാതിപ്പെട്ടത് ഒക്‌ടോബറിൽ ആണെന്നും ഇത് സംശയാസ്‌പദം ആണെന്നും ദിലീപ് കോടതിയിൽ വാദിച്ചു. പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്താൻ ആയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ഹരജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ഇത് കൂടി പരിഗണിച്ചാണ് നടപടി.
Read also: കെഎസ്ആർടിസി ബസ് കാണാതായ സംഭവം; പ്രതി പിടിയിൽ







































