ന്യൂ ഡെൽഹി: ആശങ്കയുയർത്തി കോവിഡ് കണക്കുകൾ. രോഗികളുടെ എണ്ണത്തിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. വേൾഡോമീറ്ററിന്റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. വേൾഡോമീറ്ററിന്റെ കോവിഡ് -19 കണക്കു പ്രകാരം യുഎസ് ആണ് 6,405,788 കേസുകളുമായി മുന്നിൽ. തൊട്ടുപിന്നിൽ 4,103,694 കേസുകളുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ബ്രസീലിൽ 4,093,586 കേസുകളും റഷ്യയിൽ 1,020,310 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യുഎസിൽ 16,731 പുതിയ പോസിറ്റീവ് കേസുകളും 269 മരണങ്ങളും ഉണ്ടായി. 83,455 കേസുകളാണ് പുതുതായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്, 998 പുതിയ മരണങ്ങളുമുണ്ടായി. ലോകമെമ്പാടും ഇതുവരെ 26,943,255 പേർക്ക് കോവിഡ് ബാധിച്ചു, 19,038,779 പേർ സുഖം പ്രാപിച്ചു, 881,317 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.







































