ബാലുശ്ശേരി : കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ടൗണിൽ ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമാകുന്നു. ഇതോടെ നിരവധി ആളുകളാണ് ഇവിടെ ദുരിതത്തിലാകുന്നത്. ദിവസവും രാവിലെയും വൈകിട്ടും ഇവിടെ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് അറപ്പീടിക മുതൽ ബ്ളോക്ക് റോഡ് ജംഗ്ഷൻ വരെ നീളുന്നത് പതിവാണ്.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇവിടെ ബൈപാസിന്റെ നിർമാണം നിർദേശിച്ചത്. എന്നാൽ ബൈപാസ് വരുന്നതോടെ സ്ഥലം നഷ്ടമാകുന്ന ആളുകളുടെ പ്രതിഷേധത്തിനിടയിൽ അതും മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്.
ടൗണിൽ സംസ്ഥാന പാത കയ്യേറി വാഹനങ്ങൾ നിർത്തിയിടുന്നതും ഗതാഗതക്കുരുക്ക് വർധിക്കാൻ കാരണമാകുന്നുണ്ട്. ഇത് തടയാൻ അധികൃതരുടെ ഭാഗത്ത് നിന്നും വേണ്ട നടപടികൾ ഉണ്ടാകുന്നില്ല. കൂടാതെ കൊയിലാണ്ടി ഭാഗത്ത് നിന്ന് വരുന്നവർക്ക് കോഴിക്കോട് ഭാഗത്തേക്ക് പോകാൻ ബൈപാസായി ഉപയോഗിക്കാൻ കഴിയുന്ന പനായി–നൻമണ്ട റോഡിന്റെ അവസ്ഥ വളരെ ദയനീയമാണ്. ഇത് മൂലം ബാലുശ്ശേരി വഴി ദിനംപ്രതി കടന്നുപോകുന്ന വാഹനങ്ങൾ കൂടുകയും ചെയ്യുന്നുണ്ട്.
Read also : സുവേന്ദു അധികാരിയുടെ ‘കശ്മീർ’ പരാമർശം; മറുചോദ്യവുമായി ഒമർ അബ്ദുള്ള




































