അമൃത്‌സര്‍: പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് സിങ് ബാദലിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
താന്‍ ക്വാറന്റെയ്നില്‍ പ്രവേശിക്കുകയാണ് എന്നും താനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായവര്‍ എത്രയും വേഗം പരിശോധനക്ക് വിധേയരാകണമെന്നും മന്‍പ്രീത് സിങ് അഭ്യര്‍ഥിച്ചു.
അതേസമയം, സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ലുധിയാന ജില്ലയില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 12ന് രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യു നടപ്പിലാക്കുക.
Read Also: മഹാരാഷ്‌ട്രയിൽ കോവിഡ് കേസുകൾ ഉയരുന്നു; ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം







































