തിരുവനന്തപുരം: കോവിഡ് ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയില്‍ കഴിഞ്ഞിരുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജനുവരി 20നാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ വിഎസിന്റെ മകന് അരുണ്‍ കുമാറിനും ഭാര്യ വസുമതിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Most Read: ഫെബ്രുവരി 15ഓടെ ഇന്ത്യയില്‍ കോവിഡ് കേസുകൾ കുറയും; ആരോഗ്യ മന്ത്രാലയം