ഫെബ്രുവരി 15ഓടെ ഇന്ത്യയില്‍ കോവിഡ് കേസുകൾ കുറയും; ആരോഗ്യ മന്ത്രാലയം

By Web Desk, Malabar News
Omicron cases increased and Community Spread Alert In Kerala
Ajwa Travels

ഡെൽഹി: ഫെബ്രുവരി പതിനഞ്ചോടെ ഇന്ത്യയില്‍ കോവിഡ് കേസുകൾ കുറയുമെന്ന് ആരോഗ്യ മന്ത്രാലയം. മൂന്നാം തരംഗത്തിന്റെ തീവ്രത വാക്‌സിനേഷൻ കുറച്ചു. 18 വയസിന് മുകളിലുള്ള 74 ശതമാനം ആളുകളും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചു. 15- 18 പ്രായമുള്ള കുട്ടികളില്‍ 52 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം കോവിഡിന്റെ വകഭേദമായ ഒമൈക്രോൺ ഇന്ത്യയിൽ സമൂഹ വ്യാപന ഘട്ടത്തിലാണെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയായ ഇന്‍സാകോഗിന്റെ ഏറ്റവും പുതിയ ബുള്ളറ്റിനിൽ പറഞ്ഞു. പുതിയ കേസുകൾ ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുക ആണെന്നും മെട്രോകളിൽ കൂടുതൽ വ്യാപനം ഉണ്ടെന്നും ബുള്ളറ്റിനിലുണ്ട്.

ഒമൈക്രോണിന്റെ സാംക്രമിക ഉപവകഭേദമായ ബിഎ.2 ലീനേജ് രാജ്യത്ത് ഗണ്യമായി കണ്ടെത്തിയിട്ടുണ്ടെന്നും ബുള്ളറ്റിനിൽ പറയുന്നു. ഇതുവരെയുള്ള മിക്ക ഒമൈക്രോൺ കേസുകളും രോഗലക്ഷണങ്ങൾ ഇല്ലാത്തതോ ഗുരുതരമല്ലാത്തതോ ആണ്. അതേസമയം ആശുപത്രി പ്രവേശനങ്ങളും ഐസിയു കേസുകളും വർധിച്ചിട്ടുണ്ടെന്നും കോവിഡ് ഭീതി തുടരുകയാണെന്നും ബുള്ളറ്റിനില്‍ പറയുന്നു.

Read Also: ലൈംഗികാതിക്രമം; ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യം തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE