മലപ്പുറം : ജില്ലയിലെ വീട്ടിക്കുന്നിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. വീട്ടിക്കുന്ന് കുഴിയാരംകുന്ന് ഏർക്കാട്ടിരി നാരായണന്റെ ഭാര്യ പ്രസന്നയെ(37) ആണ് കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തെ തുടർന്ന് പ്രസന്നയുടെ വലത് കൈയുടെ എല്ല് രണ്ടിടത്തായി പൊട്ടിയിട്ടുണ്ട്. കൂടാതെ തേറ്റ തുളച്ചു കയറി ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
ഇന്ന് രാവിലെ 8 മണിയോടെയാണ് ആക്രമണം ഉണ്ടായത്. തോട്ടിൽ കുളിക്കുകയായിരുന്ന പ്രസന്നയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കൂടാതെ മറ്റൊരാളുടെ സ്കൂട്ടറും പന്നി തകർത്തിട്ടുണ്ട്. വീട്ടിക്കുന്ന് പരേങ്ങൽ അബ്ദുൽ സലാം പുന്നക്കാട്ടേക്ക് സ്കൂട്ടറിൽ പോകുമ്പോഴാണ് കാട്ടുപന്നി ആക്രമിച്ചത്. കാട്ടുപന്നിയെ കണ്ട ഉടൻ തന്നെ സലാം സ്കൂട്ടറിൽ നിന്നും ഇറങ്ങി രക്ഷപെട്ടു. ഇതോടെയാണ് പന്നി സ്കൂട്ടർ തകർത്തത്. പറയൻമാട് വനത്തിൽ നിന്നും ഇറങ്ങുന്ന കാട്ടുപന്നികളുടെ ശല്യം ഇവിടെ വളരെയധികം രൂക്ഷമാണെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നുണ്ട്.
Read also : ജയിച്ചാല്‍ പാലക്കാടിനെ ഇന്ത്യയിലെ മികച്ച നഗരമാക്കും; പ്രചാരണം ആരംഭിച്ച് ഇ ശ്രീധരന്







































