ജയിച്ചാല്‍ പാലക്കാടിനെ ഇന്ത്യയിലെ മികച്ച നഗരമാക്കും; പ്രചാരണം ആരംഭിച്ച് ഇ ശ്രീധരന്‍

By Staff Reporter, Malabar News
E SREEDHARAN
ഇ ശ്രീധരന്‍
Ajwa Travels

പാലക്കാട്: ജയിച്ചാല്‍ രണ്ട് വര്‍ഷം കൊണ്ട് പാലക്കാടിനെ സംസ്‌ഥാനത്തെ മികച്ച നഗരമാക്കുമെന്ന് ഇ ശ്രീധരന്‍. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ തന്നെ മികച്ച പട്ടണവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഒദ്യോഗിക സ്‌ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും പാലക്കാട്ട് ഇ ശ്രീധരന്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷയെന്നും ശ്രീധരന്‍ വ്യക്‌തമാക്കി. വിവാദങ്ങളല്ല വികസനമാണ് തന്റെ പ്രചാരണമെന്ന് പറഞ്ഞ അദ്ദേഹം പ്രായ കൂടുതല്‍ അനുഭവസമ്പത്താകും എന്നും പറഞ്ഞു. പാലക്കാട് ജയിക്കുമെന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ബിജെപി സ്‌ഥാനാര്‍ഥി പട്ടികക്ക് ദേശീയ നേതൃത്വം ഇന്ന് അന്തിമ രൂപം നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം. സംസ്‌ഥാന ഘടകം തയാറാക്കിയ സാധ്യത പട്ടിക അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് സമിതിക്ക് ഇന്ന് കൈമാറും.

Read Also: മമതക്കെതിരായ ആക്രമണം ആസൂത്രിതം; അന്വേഷണം ആവശ്യപ്പെട്ട് സൗഗത റോയ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE