തിരൂരങ്ങാടി: മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദിനെ തിരൂരങ്ങാടിയിൽ മൽസരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അണികൾ. മജീദ് മൽസരിച്ചാൽ മണ്ഡലം നഷ്‌ടമാകുമെന്നും അവർ ആരോപിച്ചു.
മജീദിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു. സാദിഖലി ശിഹാബ് തങ്ങൾ രൂക്ഷമായാണ് പ്രവർത്തകരോട് പ്രതികരിച്ചത്. മാദ്ധ്യമങ്ങളെ കൂട്ടിയല്ല കാര്യങ്ങൾ പറയാൻ വരേണ്ടതെന്നായിരുന്നു പ്രതികരണം.
ഇറക്കുമതി സ്‌ഥാനാർഥിയെ ആവശ്യമില്ലെന്നും ഒരുപാട് സ്‌ഥാനാർഥികൾ മണ്ഡലത്തിന് അകത്ത് തന്നെയുണ്ടെന്നും പ്രവർത്തകർ പറഞ്ഞു. കോഴിക്കോട്ടും സ്‌ഥാനാർഥികളെ മാറ്റണമെന്ന ആവശ്യം പ്രവർത്തകർ ഉയർത്തുന്നുണ്ട്. കൊടുവള്ളിയിൽ എകെ മുനീറിനെയും കോഴിക്കോട് നൂർബിന റഷീദിനെയും മൽസരിപ്പിക്കുന്നതിന് എതിരെ പ്രവർത്തകർ പ്രതിഷേധിച്ചു.
Read also: ജോസഫ് വിഭാഗം സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു; 5 പേർ പുതുമുഖങ്ങൾ







































