ജോസഫ് വിഭാഗം സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു; 5 പേർ പുതുമുഖങ്ങൾ

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു. മുതിർന്ന നേതാവായ ജോസഫ് എം പുതുശ്ശേരിക്കും സജി മഞ്ഞക്കടമ്പനും സാജൻ ഫ്രാൻസിസിനും സീറ്റില്ല. കെഎം മാണിയുടെ മരുമകൻ എംപി ജോസഫ് തൃക്കരിപ്പൂരിൽ മൽസരിക്കും.

10 സ്‌ഥാനാർഥികളിൽ 5 പേരും പുതുമുഖങ്ങളാണ്. തിരുവല്ലയിൽ കുഞ്ഞുകോശി പോളും ചങ്ങനാശ്ശേരിയിൽ വിജെ ലാലിയും ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസും കോതമംഗലത്ത് ഷിബു തെക്കുംപുറവും ജനവിധി തേടും.

പിജെ ജോസഫ് (തൊടുപുഴ), തോമസ് ഉണ്ണിയാടൻ (ഇരിങ്ങാലക്കുട), ഫ്രാൻസിസ് ജോർജ് (ഇടുക്കി), മോൻസ് ജോസഫ് (കടുത്തുരുത്തി), ജേക്കബ് എബ്രഹാം (കുട്ടനാട്), എംപി ജോസഫ് (തൃക്കരിപ്പൂർ), കുഞ്ഞുകോശി പോൾ (തിരുവല്ല), വിജെ ലാലി (ചങ്ങനാശ്ശേരി), പ്രിൻസ് ലൂക്കോസ് (ഏറ്റുമാനൂർ), ഷിബു തെക്കുംപുറം (കോതമംഗലം) എന്നിവരാണ് സ്‌ഥാനാർഥികൾ.

Read also: ഉമ്മൻചാണ്ടിയെ വിട്ടുതരില്ല; കണ്ണീരോടെ അണികൾ; പ്രതിഷേധച്ചൂടിൽ പുതുപ്പള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE