സിഡ്‌നി: ആസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്‌ഥാനമായ ന്യൂ സൗത്ത് വെയിൽസിൽ കനത്ത മഴ. മഴയെ തുടർന്ന് 12 ഓളം പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്. എട്ടു ലക്ഷത്തോളം ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവിടെ നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റി പാര്‍പ്പിക്കുകയാണ്.
വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് റിപ്പോര്‍ട്. നദികള്‍ ഇതിനോടകം തന്നെ കരകവിഞ്ഞൊഴുകാന്‍ തുടങ്ങി. താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറുകയാണ്. നിരവധി വീടുകൾ നശിക്കുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിലെ സ്കൂളുകൾ അടച്ചിട്ടു.
കനത്ത മഴയും വെളളപ്പൊക്കവും ആസ്ട്രേലിയയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും താറുമാറാക്കി. രാജ്യത്ത് ആദ്യ ഘട്ട കോവിഡ് വാക്സിൻ വിതരണം നടന്നു കൊണ്ടിരിക്കുകയാണ്. ആറു ദശലക്ഷം പേര്‍ക്ക് വാക്സിൻ നല്‍കാനുള്ള പദ്ധതികളാണ് മഴമൂലം തടസപ്പെട്ടത്.
National News: റിപ്പ്ഡ് ജീന്‍സ് വിവാദം; തിരത് സിങ് റാവത്തിനെ തള്ളി ആർഎസ്എസ്



































