പാലക്കാട്: ചിറ്റൂര്‍ താലൂക്കിലെ നെൻമാറ വേലയോടനുബന്ധിച്ച് ഏപ്രില്‍ മൂന്നിന് നെൻമാറ ബ്ളോക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ മൃണ്മയി ജോഷി അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രാദേശിക അവധി ബാധകമായിരിക്കില്ല. മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്ന് കളക്ടർ അറിയിച്ചു.
Also Read: തിരഞ്ഞെടുപ്പ് അടുത്തു, ലഹരി ഒഴുക്ക് കൂടുന്നു; നടപടികൾ കർശനമാക്കി അധികൃതർ






































