ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, വൈകാരിക വിഷയം; സുരേഷ് ഗോപി

By Trainee Reporter, Malabar News
Ajwa Travels

തൃശൂർ: ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, വൈകാരിക വിഷയമാണെന്ന് തൃശൂരിലെ എൻഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി. സുപ്രീം കോടതി വിധി ആയുധമാക്കി എന്ത് തോന്നിവാസമാണ് ഇവിടെ കാണിച്ചതെന്ന് എല്ലാവർക്കും അറിയാം, ആ തോന്നിവാസികളെ ജനാധിപത്യ രീതിയിൽ വകവരുത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു. മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയ സുരേഷ് ഗോപി ക്ഷേത്ര ദർശനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ശബരിമല പ്രചാരണ വിഷയമല്ല, അത് വികാര വിഷയമാണ്. ആ വികാരം പേറുന്നവരിൽ ഹിന്ദുക്കളല്ല കൂടുതൽ. എല്ലാവർക്കും ആ ഭയപ്പാടുണ്ട്. അത് കഴിഞ്ഞപ്പോൾ വിവിധ ക്രിസ്‌തീയ സഭകളിൽ ആ ഭയപ്പാട് കണ്ടു, സുരേഷ് ഗോപി പറഞ്ഞു. ശബരിമല ജനങ്ങളുടെ വിഷയമാണെന്നും ബിജെപിയുടെയോ കോൺഗ്രസിന്റെയോ വിഷയമല്ലെന്നും മറ്റുള്ളവർക്ക് അതേക്കുറിച്ച് ചിന്തിക്കാൻ പോലും അവകാശമില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Read also: ഗുരുവായൂരിൽ ഡിഎസ്‌ജെപിക്ക് എൻഡിഎ പിന്തുണ; പ്രഖ്യാപനം ഇന്നുണ്ടായേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE