നിലമ്പൂർ: വല്ലപ്പുഴയിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിലെ സയൻസ് ലാബിൽ തീപിടുത്തം. വ്യാഴാഴ്ച പുലർച്ചെ 5 മണിയോടെയാണ് തീപിടുത്തമുണ്ടായത്. നിലമ്പൂരിൽ നിന്ന് അഗ്നി രക്ഷാസേന എത്തിയാണ് തീ അണച്ചത്. ലാബിലെ രാസവസ്തുക്കളും കെട്ടിടത്തിലെ ജനൽച്ചില്ലുകളും ഫാനും മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന പുസ്തകങ്ങളും ഭാഗികമായി കത്തിനശിച്ചു. ചൂടുകാരണം ലാബിലെ രാസവസ്തുക്കളിൽ തീ പടർന്നതാണ് കാരണമെന്ന് അനുമാനിക്കുന്നു.
നിലമ്പൂർ അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ യൂസഫലി, എഎസ് പ്രദീപ്, കെ രമേശ്, പി ഇല്യാസ്, സി വിനോദ്, എകെ ബിബുൽ, ഹോം ഗാർഡ് പിഎം മാത്യു എന്നിവരും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.
Read also: ബസും ലോറിയും കൂട്ടിയിടിച്ച് തീ പിടുത്തം; ലോറി ഡ്രൈവർ മരിച്ചു







































