രേഖകളില്ലാത്ത ഇന്ത്യക്കാര്‍ക്കായി ‘രജിസ്ട്രേഷന്‍ ഡ്രൈവ്’ സംഘടിപ്പിച്ച് എംബസി

By Staff Reporter, Malabar News
pravasilokam image_malabar news
Embassy of India, Kuwait
Ajwa Travels

കുവൈത്ത് സിറ്റി: രേഖകള്‍ ഇല്ലാത്ത ഇന്ത്യക്കാര്‍ക്കായി ‘രജിസ്ട്രേഷന്‍ ഡ്രൈവ്’ സംഘടിപ്പിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസി.  പാസ്സ്‌പോര്‍ട്ടോ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റോ (ഔട്ട്പാസ്) ഇല്ലാത്തവര്‍ക്കാണ് രജിസ്ട്രേഷന്‍. https://forms.gle/pMf6kBxix4DYhzxz7 എന്ന ഗൂഗിള്‍ ഫോം വഴിയോ എംബസി കോണ്‍സുലര്‍ ഹാളിലും ശര്‍ഖ്, അബ്ബാസിയ, ഫഹാഹീല്‍ എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് സേവന സെന്ററുകളിലും സ്ഥാപിച്ച പെട്ടിയില്‍ ഫോം പൂരിപ്പിച്ച് നിക്ഷേപിച്ചോ രജിസ്ട്രേഷന്‍ നടത്താം.

രജിസ്‌ട്രേഷന്‍ നമ്പറായി അപേക്ഷകന്റെ യഥാര്‍ത്ഥ പാസ്സ്‌പോര്‍ട്ട് നമ്പറോ കൈയിലുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നമ്പറോ ആയിരിക്കും പരിഗണിക്കുക. തുടര്‍ന്നുള്ള ആശയ വിനിമയത്തിനും ഈ നമ്പര്‍ തന്നെയാണ് ഉപയോഗിക്കേണ്ടത്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. എന്നാല്‍, യാത്രാരേഖകള്‍ക്കുള്ള ഫീസ് ഇവ തയാറാവുന്ന ഘട്ടത്തില്‍ എംബസി കൗണ്ടറില്‍ നേരിട്ട് സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന മെയില്‍ വഴി ബന്ധപ്പെടാമെന്ന് എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

നേരത്തെ എംബസി ഔട്ട്പാസ് നല്‍കിയ 5000ത്തോളം പേരടക്കം നിരവധി പേരാണ് കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ച പൊതുമാപ്പില്‍ തിരിച്ച് പോകാന്‍ കഴിയാതെ കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്നത്. കുവൈത്തില്‍ അനധികൃതമായി താമസിക്കുന്നവരെ കോവിഡ് പ്രതിസന്ധി തീര്‍ന്നാല്‍ വ്യാപക പരിശോധന നടത്തി തിരിച്ചുവരാന്‍ കഴിയാത്ത വിധം നാടുകടത്താന്‍ അധികൃതര്‍ പദ്ധതി തയാറാക്കുന്നതായാണ് വിവരം. ഇത്തരക്കാര്‍ക്കായി മറ്റൊരു പൊതുമാപ്പ് കൂടി അനുവദിക്കാന്‍ കുവൈത്ത് അധികൃതരുമായി ബന്ധപ്പെട്ട് എംബസി ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ‘രജിസ്ട്രേഷന്‍ ഡ്രൈവ്’ നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE