പാ രഞ്‌ജിത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘സാർപട്ടാ പരമ്പരൈ’ എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്ത്. ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ടീസറാണ് പുറത്തിറങ്ങിയത്. ആര്യയാണ് ചിത്രത്തിലെ നായകൻ. കബിലൻ എന്ന കഥാപാത്രമായാണ് ആര്യ ചിത്രത്തിൽ എത്തുന്നത്.
വടക്കൻ ചെന്നെയിലെ പരമ്പരാഗത ബോക്‌സിങ് മൽസരങ്ങളെ ആധാരമാക്കിയാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. സാർപട്ടാ പരമ്പരയെ പ്രതിനിധീകരിച്ചിരുന്ന നോക്കൗട്ട് കിംഗ് എന്നറിയപ്പെട്ടിരുന്ന കാശിമേട് അറുമുഖത്തിന്റെ ജീവിതമാണ് സിനിമക്ക് പ്രചോദനമായത്.
ജോൺ കൊക്കൻ, കലൈയരസൻ, പശുപതി തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘അട്ടക്കത്തി’, ‘മദ്രാസ്’, ‘കബാലി’, ‘കാല’ എന്നീ ചിത്രങ്ങൾക്ക് ശേഷം പാ രഞ്‌ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സാർപട്ടാ പരമ്പരൈ’. നീലം പ്രൊഡക്ഷന്റെയും കെ9 സ്‌റ്റുഡിയോസിന്റെയും ബാനറിൽ ഷൺമുഖം ദക്ഷൺരാജാണ് ചിത്രം നിർമിക്കുന്നത്. സംഗീതം: സന്തോഷ് നാരായണൻ.
Read also: ‘അത്രങ്കി രേ’ പൂര്‍ത്തിയായി; ധനുഷിന്റെ മൂന്നാം ബോളിവുഡ് ചിത്രം






































