‘അത്രങ്കി രേ’ പൂര്‍ത്തിയായി; ധനുഷിന്റെ മൂന്നാം ബോളിവുഡ് ചിത്രം

By Staff Reporter, Malabar News
atrangire movie
Ajwa Travels

ബോളിവുഡിൽ തരംഗമാകാൻ തെന്നിന്ത്യൻ സൂപ്പർ സ്‌റ്റാർ ധനുഷ് വീണ്ടും. ധനുഷ് നായകനായിയെത്തുന്ന ഹിന്ദി ചിത്രം ‘അത്രങ്കി രേ’യുടെ ചിത്രീകരണം പൂര്‍ത്തിയായതായി താരം അറിയിച്ചു. തന്റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ താരം പങ്കുവെച്ചത്.

ധനുഷിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം ആണിത്. ധനുഷിന്റെ ആദ്യ ചിത്രമായ ‘രാന്‍ജ്‌ന’യുടെ സംവിധായകന്‍ ആനന്ദ് എല്‍ റായ് തന്നെയാണ് ‘അത്രങ്കി രേ’യും സംവിധാനം ചെയ്യുന്നത്. സംവിധായകനും തിരക്കഥാകൃത്തിനും ധനുഷ് തന്റെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റിൽ നന്ദിയും അറിയിച്ചിട്ടുണ്ട്. ‘അദ്രങ്കി രേ പൂർത്തിയയായി. ആനന്ദ് എല്‍ റായ് സാര്‍, ഹിമാന്‍ഷു ഷര്‍മ്മ സാര്‍ നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും നന്ദി,’ താരം കുറിച്ചു.

 

View this post on Instagram

 

A post shared by Dhanush (@dhanushkraja)

ടി സീരീസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ്, കെയ്‌പ് ഓഫ് ഗുഡ് ഫിലീംസ് എന്നിവര്‍ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാർ മറ്റൊരു നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സാറാ അലിഖാനാണ് നായികയായി എത്തുന്നത്. ഹിമാന്‍ഷു ഷര്‍മ്മയുടേതാണ് തിരക്കഥ. പങ്കജ് കുമാർ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് ഹേമല്‍ കൊത്താരിയാണ്.

എ ആര്‍ റഹ്‌മാനാണ് ‘അദ്രങ്കി രേ’ക്കായി സംഗീതം ഒരുക്കുന്നത്. ചിത്രത്തിൽ ധനുഷും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ആദ്യമായാണ് ധനുഷ് എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ ഗാനം ആലപിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. ഇര്‍ഷാദ് കമിലാണ് ഗാനരചന.

Read Also: സണ്ണി വെയ്ൻ നായകനായ ‘അനുഗ്രഹീതൻ ആന്റണി’ ഏപ്രിൽ ഒന്നിന് തീയറ്ററുകളിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE