റിയാദ് : രാജ്യത്ത് വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ നടപടികളുമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. ഇതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ ബോട്ട്ലിങ് പ്ളാന്റുകളും നിരന്തരം പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം. കൂടാതെ ഉല്പന്നങ്ങളുടെ സാമ്പിളുകളെടുത്ത് ലാബോറട്ടറി പരിശോധനകള്‍ നടത്തും.
കുപ്പിവെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കുന്ന സാഹചര്യത്തിൽ വെള്ളത്തിന്റെ ശുദ്ധത, അതിന്റെ ആന്തരിക ഘടന, ജലസ്രോതസുകള്‍, ഉല്പന്ന രജിസ്ട്രേഷന്, ഫാക്ടറിയുടെ പേര്, ഉല്പാദന തീയതി, വിവിധ സാങ്കേതിക നിയമ പാലനം, ഗതാഗത, സംഭരണ ചട്ടങ്ങളുടെ പാലനം തുടങ്ങിയവ പരിശോധിച്ച് നിലവാരം ഉറപ്പ് വരുത്തും. കൂടാതെ വിപണിയിലുള്ള ഏത് കമ്പനിയുടെ കുപ്പിവെള്ളമാണ് മികച്ചതെന്ന് അവകാശപ്പെടാൻ കമ്പനികളെ അനുവദിക്കില്ലെന്നും, നിബന്ധനകളെല്ലാം പാലിക്കുകയും വെള്ളത്തിലുണ്ടാവേണ്ട പ്രകൃതിദത്ത ധാതുക്കള്‍ ഉണ്ടാവുകയും ചെയ്താല്‍ എല്ലാ കുപ്പിവെള്ളവും മികച്ചത് ആകുമെന്നും അധികൃതർ വ്യക്തമാക്കി.
12 മാസമാണ് കുപ്പിവെള്ളം സൂക്ഷിക്കാൻ അനുവദിക്കുന്ന കാലാവധി. അതിൽ കൂടുതൽ കാലം കുപ്പിവെള്ളം സൂക്ഷിക്കാൻ പാടില്ല. കൂടാതെ വിഷ പദാർഥങ്ങൾ, ദോഷകരമായ വസ്തുക്കൾ എന്നിവയുടെ അടുത്തും, വായു സഞ്ചാരം ഇല്ലാത്ത സ്ഥലങ്ങളിലോ, മലിനമായ ഇടങ്ങളിലോ കുപ്പിവെള്ളം സൂക്ഷിക്കരുതെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
Read also : സൗജന്യ ചികിൽസാ പദ്ധതി; ‘മെഡിസെപ്’ തുടങ്ങാൻ സർക്കാരിന് ഹൈക്കോടതി അനുമതി







































