പാലക്കാട് : ജില്ലയിൽ നഗരറോഡ് നവീകരണത്തിനായി നഗരസഭ നടപടികൾ തുടങ്ങി. ചീഫ് ടെക്‌നിക്കൽ എക്‌സാമിനറുടെ വ്യക്‌തമായ നിർദേശം ലഭിച്ചാൽ മാത്രമേ റോഡ് നവീകരണത്തിന്റെ പ്രവൃത്തികൾ ആരംഭിക്കാൻ സാധിക്കുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ നഗരസഭ നടപടികൾ ആരംഭിച്ചത്. റോഡ് ബിഎംബിസി ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ഭേദഗതി നിർദേശം സംബന്ധിച്ചാണ് നിലവിൽ ആശങ്ക.
നഗരസഭാ റോഡുകളിലെ കുഴികൾ എങ്കിലും അടിയന്തിരമായി നികത്തണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. നിരവധി യാത്രക്കാരാണ് റോഡിലെ കുഴികൾ മൂലം അപകടത്തിൽ പെടുന്നത്. ഇരുചക്ര വാഹന യാത്രക്കാർക്കാണ് കൂടുതൽ അപകടങ്ങളും ഉണ്ടാകുന്നത്. അതിനാൽ തന്നെ പ്രധാന റോഡുകളിലെ കുഴികളെങ്കിലും തൽക്കാലം കോൺക്രീറ്റ് ചെയ്‌ത് അപകടാവസ്‌ഥ ഒഴിവാക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്.
നിലവിൽ ചീഫ് ടെക്‌നിക്കൽ എക്‌സാമിനറുടെ നിർദേശം എന്ത് തന്നെ ആയാലും അതുമായി മുന്നോട്ട് പോകാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. അതിനാൽ തന്നെ അതിന്റെ അടിസ്‌ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. അടുത്ത ആഴ്‌ച ആദ്യത്തോടെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read also : കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.05 കോടി രൂപ പിടികൂടി






































