കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.05 കോടി രൂപ പിടികൂടി

By Desk Reporter, Malabar News
money seized in malappuram
Representational Image
Ajwa Travels

മലപ്പുറം: കാറിന്റെ ഡിക്കിയിൽ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച, രേഖകളില്ലാത്ത 1.05 കോടി രൂപ പോലീസ് പിടികൂടി. കൊണ്ടോട്ടി കുറുപ്പത്ത് നടത്തിയ വാഹന പരിശോധനയിലാണ് പണവുമായി മൂന്നംഗ സംഘം പിടിയിലായത്. തേഞ്ഞിപ്പലം സിഐ എസ് അഷ്റഫിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

കാറിലുണ്ടായിരുന്ന വള്ളുവമ്പ്രം സ്വദേശികളായ റഹീസ്, അബ്‌ദുൽ കരീം, അബ്‌ദുൽ സമദ് എന്നിവർക്കെതിരെ കൊണ്ടോട്ടി പോലീസ് കേസ് എടുത്തു. കൊണ്ടോട്ടി ഭാഗത്തു നിന്നു വള്ളുവമ്പ്രം ഭാഗത്തേക്കു പോകുകയായിരുന്നു സംഘം. സിഐ ചന്ദ്രമോഹനൻ, എസ്ഐ റെമിൻ, പോലീസ് ഉദ്യോഗസ്‌ഥരായ രാജേഷ്, പമിത് എന്നിവർ നടപടികൾക്കു നേതൃത്വം നൽകി.

Also Read:  വിഷു-ഈസ്‌റ്റർ വിപണി; ജില്ലയിൽ കൺസ്യൂമർഫെഡ് വിറ്റുവരവ് 5.34 കോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE