വാഷിംഗ്ടൺ: യുഎസ് വൈസ് പ്രസിഡണ്ട് കമലാ ഹാരിസിനെ കൊല്ലുമെന്ന് ഭീഷണി. സംഭവത്തിൽ നഴ്സിനെ അറസ്റ്റ് ചെയ്തു. 39കാരിയായ നിവിയാനെ പെറ്റിറ്റ് ഫെൽപ്പ്സ് എന്ന നഴ്സ് ആണ് അറസ്റ്റിൽ ആയത്. ഇവർ കമലാ ഹാരിസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മുറിപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ആയിരുന്നു.
ജയിലിൽ കഴിയുന്ന ഭർത്താവിന് അയച്ച വീഡിയോ സന്ദേശത്തിലൂടെയാണ് കമലാ ഹാരിസിനെ കൊല്ലുമെന്ന് ഫെൽപ്പ്സ് ഭീഷണിപ്പെടുത്തിയത്. “കമലാ ഹാരിസ് നിങ്ങൾ മരിക്കാൻ പോവുകയാണ്. നിങ്ങളുടെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു,” – എന്നാണ് ഒരു വീഡിയോയിൽ ഫെൽപ്പ്സ് പറയുന്നത്.
ഫെബ്രുവരി 18ന് പുറത്തിറക്കിയ മറ്റൊരു വീഡിയോയിൽ “ഇന്ന് മുതൽ 50 ദിവസത്തിനുള്ളിൽ നിങ്ങൾ മരിക്കും. ഈ ദിവസം രേഖപ്പെടുത്തൂ,”- എന്നും പറയുന്നുണ്ട്. അതേസമയം, കമലാ ഹാരിസ് വൈസ് പ്രസിഡണ്ട് ആയതിനോടുള്ള ദേഷ്യത്തിലാണ് താൻ അങ്ങനെ പറഞ്ഞതെന്നും ഇപ്പോൾ ആ ദേഷ്യമില്ലെന്നുമാണ് സീക്രട്ട് സർവ്വീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഫെൽപ്പ്സ് പറഞ്ഞത്.
Also Read: കുംഭമേള; ട്വിറ്ററിൽ ഏറ്റുമുട്ടി ഷൂട്ടർ അഭിനവ് ബിന്ദ്രയും ഗുസ്തി താരം യോഗേശ്വർ ദത്തും







































