കുംഭമേള; ട്വിറ്ററിൽ ഏറ്റുമുട്ടി ഷൂട്ടർ അഭിനവ് ബിന്ദ്രയും ഗുസ്‌തി താരം യോഗേശ്വർ ദത്തും

By Staff Reporter, Malabar News
Abhinav-Bindra-Yogeshwar-Dutt
Ajwa Travels

ന്യൂഡെൽഹി: കോവിഡ് കാലത്തെ കുംഭമേളയെക്കുറിച്ച് വാദപ്രതിവാദങ്ങൾ നടക്കുകയാണ്. പ്രധാനമന്ത്രി തന്നെ കുംഭമേള ചുരുക്കണമെന്ന ആവശ്യവുമായി രംഗത്ത് വരികയും ചെയ്‌തത്‌ കഴിഞ്ഞ ദിവസമാണ്. എന്നാൽ കുംഭമേളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. ഏറ്റവും ഒടുവിൽ രാജ്യത്തെ ഏറ്റവും പ്രമുഖരായ രണ്ട് കായിക താരങ്ങൾ കുംഭമേളയെ ചൊല്ലി ട്വിറ്ററിൽ ഏറ്റുമുട്ടിയിരിക്കുകയാണ്.

ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വർണമെഡൽ ജേതാവും ഷൂട്ടറുമായ അഭിനവ് ബിന്ദ്രയും, പ്രമുഖ ഗുസ്‌തി താരമായ യോഗേശ്വർ ദത്തുമാണ് ട്വിറ്ററിൽ വാഗ്‌വാദം നടത്തിയത്. കുംഭമേളക്കായി ആരും നിയമവിരുദ്ധമായി എത്തുന്നില്ലെന്നായിരുന്നു യോഗേശ്വർ ദത്തിന്റെ ട്വീറ്റ്. എല്ലാ പ്രോട്ടോകോളും പാലിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം കുംഭമേളയെ പിന്തുണച്ച് കൊണ്ട് ട്വീറ്റ് ചെയ്‌തു.

എന്നാൽ കൊറോണ വൈറസിന് മതപരമായ വ്യത്യാസമില്ലെന്ന് അഭിനവ് ബിന്ദ്ര മറുപടി നൽകി. കോവിഡ് സമയത്ത് തന്നെ കുംഭമേള സംഘടിപ്പിച്ചത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കിയില്ല; കോവിഡ് പ്രതിരോധത്തിൽ കേന്ദ്രം പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE