ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1,618 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,78,769 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,178 പേർ കോവിഡ് മുക്തി നേടി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,29,53,821 ആയി. 19,29,329 പേർ നിലവിൽ കോവിഡ് ചികിൽസയിൽ തുടരുകയാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,50,61,919 ആണ്. 12,38,52,566 പേർ ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിക്കുകയും ചെയ്തു.
Read also: കോവിഡ് വ്യാപനം; പ്രതിപക്ഷ നേതാവ് ഇന്ന് ഗവർണറെ കാണും







































