മുംബൈ: 50 രൂപ കട്ടെടുത്തു എന്നാരോപിച്ച് 10 വയസുള്ള മകനെ പിതാവ് തല്ലിക്കൊന്നു. താനെ ജില്ലയിലെ കല്‍വയിൽ വ്യാഴാഴ്‌ചയാണ് ദാരുണമായ സംഭവം നടന്നത്. കല്‍വയില്‍, വഗോഭ നഗര്‍ കോളനിയിലാണ് പ്രതി സന്ദീപ് ബബ്‌ളുവും കുടുംബവും താമസിക്കുന്നത്. 50 രൂപ കട്ടെടുത്തെന്നാരോപിച്ച് 41കാരനായ സന്ദീപ് മകനെ മര്‍ദ്ദിക്കുകയായിരുന്നു.
ക്രൂരമായ മര്‍ദ്ദനമേറ്റ ബാലന്‍ സ്‌ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. കോളനിയിലെ മറ്റ് താമസക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. തങ്ങള്‍ എത്തുമ്പോള്‍ ബാലന്‍ തറയില്‍ അനക്കമറ്റ് കിടക്കുകയായിരുന്നു എന്നാണ് പോലീസ് അറിയിക്കുന്നത്.
ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്‌ടർമാര്‍ അറിയിച്ചു. മരിച്ച ബാലന്റെ സഹോദരി, സംഭവത്തിന്റെ ദൃക്‌സാക്ഷിയാണ്. സന്ദീപിന്റെ ഭാര്യ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. സന്ദീപിനെതിരെ കല്‍വ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവത്തിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
Most Read: വിഭാഗീയത വോട്ട് ചോർച്ചക്ക് കാരണമായി; സിപിഐക്ക് എതിരെ സിപിഎം






































