മലപ്പുറം: പത്തപ്പിരിയത്ത് പോലീസ് വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു പൊട്ടിച്ചെന്ന് പരാതി. ഫുട്‌ബോൾ കളിയെ ചൊല്ലിയുണ്ടായ അടിപിടി കേസിൽ ജാമ്യമെടുത്ത അർഷാദ് എന്ന യുവാവിന്റെ വീട്ടുകാരാണ് എസ്‌പിക്ക് പരാതി നൽകിയത്.
ജാമ്യം എടുക്കാത്ത കൂട്ടുപ്രതിയുടെ വിവരം തേടിയാണ് പോലീസ് രാത്രി ഒരുമണിയോടെ വീട്ടിലെത്തിയത്. എന്നാൽ, അർദ്ധരാത്രി ആയതിനാൽ വീട്ടുകാർ വാതിൽ തുറന്നിരുന്നില്ല. തുടർന്നാണ് ആക്രമണം ഉണ്ടായതായി വീട്ടുകാർ പറയുന്നത്. അതേസമയം, ഇങ്ങനെയൊരു സംഭവം ഉണ്ടായതായി ശ്രദ്ധയിൽ പെട്ടില്ലെന്നാണ് അരീക്കോട് പോലീസ് നൽകുന്ന വിവരം.
Most Read: ഏറ്റുമുട്ടൽ; കുൽഗാമിൽ ഭീകരനെ വധിച്ചു, ഒരു പോലീസ് ഉദ്യോഗസ്‌ഥന് വീരമൃത്യു








































