ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ജെയ്ഷെ മുഹമ്മദ് ഭീകരണനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്‌തമാക്കി. കൂടാതെ ഏറ്റുമുട്ടലിനെ തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്‌ഥൻ വീരമൃത്യു വരിക്കുകയും ചെയ്‌തു.
കുൽഗാമിലെ പരിവാൻ മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഇപ്പോഴും പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഇതുവരെ 3 സൈനികർക്കും 2 നാട്ടുകാർക്കും പരിക്കേറ്റതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.
Read also: പിടിമുറുക്കി കോവിഡ്; രാജ്യത്ത് പ്രതിദിന രോഗബാധ രണ്ടര ലക്ഷത്തിനടുത്ത്