വൈത്തിരി: വയനാട് ചുരത്തിലെ എട്ടാം വളവിന് സമീപം ലോറി മറിഞ്ഞു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ലോറി താഴ്‌ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽ നിന്ന് ചോക്ളേറ്റ് കയറ്റിവന്ന കണ്ടെയ്‌നർ ലോറിയാണ് മറിഞ്ഞത്.
Most Read: പോക്‌സോ കേസുകൾ; കഠിനതടവും പിഴയും വിധിച്ചു








































