കിളിമാനൂർ സ്വദേശിക്ക് മർദ്ദനം; മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ

By News Desk, Malabar News
youth kidnapped in kozhikode
Representational Image
Ajwa Travels

തിരുവനന്തപുരം: കിളിമാനൂര്‍ സ്വദേശിയെ പോലീസുകാര്‍ മർദ്ദിച്ച കേസില്‍ നടപടി. ചങ്ങനാശേരിയിലെ നിവാസ്, ജിബിന്‍, പിപി പ്രശാന്ത് എന്നീ പോലീസുകാരെ സസ്‌പെൻഡ്‌ ചെയ്‌തു. വീടിന്റെ പരിസരത്ത് മൂത്രം ഒഴിക്കുന്നത് ചോദ്യം ചെയ്‌തതിനായിരുന്നു മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് മർദ്ദിച്ചത്. ആറ്റിങ്ങലില്‍ നടന്ന പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരാണ് മദ്യലഹരിയില്‍ അതിക്രമം നടത്തിയത്.

വീടിന്റെ പരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്‌ത ഒറ്റക്കാരണത്താലാണ് കിളിമാനൂര്‍ സ്വദേശി രജീഷിനെ മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് ആക്രമിച്ചത്. ആറ്റിങ്ങലിലേക്ക് പോകും വഴിയാണ് യൂണിഫോമില്‍ അല്ലാതിരുന്ന പോലീസുകാര്‍ രജീഷിന്റെ വീടിന് സമീപമുള്ള ബിവറേജസ് ഔട്ട്‍ലറ്റിൽ എത്തിയത്. പോലീസുകാര്‍ക്കെതിരെ രജീഷ് ഉടന്‍ തന്നെ കിളിമാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

Most Read: സ്‌കീസോഫ്രീനിയ; ചിന്തയേയും പെരുമാറ്റത്തേയും ബാധിക്കുന്ന മാനസിക ദൗർബല്യം, അറിയാം ലക്ഷണങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE