ആസിഫ് അലി നായകനായി പുതിയ ചിത്രം വരുന്നു. നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ‘എ രഞ്‌ജിത്ത് സിനിമ’യിലാണ് ആസിഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഡിസംബര്‍ 6ന് ആരംഭിക്കും. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് ചിത്രീകരണം നടക്കുക.
ലുമിനാസ് ഫിലിം ഫാക്‌ടറിയുടെ ബാനറില്‍ നിഷാദ് പീച്ചി നിർമിക്കുന്ന ചിത്രം ഒരു ഫാമിലി റൊമാന്റിക് ത്രില്ലറാണ്. പ്രമുഖ ചലച്ചിത്ര നിര്‍മാണ കമ്പനിയായ ‘റോയല്‍ സിനിമാസ് ‘ആണ് ചിത്രത്തിന്റെ വിതരണം.
നമിതാ പ്രമോദ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, ആന്‍സണ്‍ പോള്‍, ബാലചന്ദ്ര മേനോന്‍, സുനില്‍ സുഗത, സന്തോഷ് ജോര്‍ജ് കുളങ്ങര, ബാലചന്ദ്രന്‍ ചുള്ളിക്കാട്, രേണുക, പ്രിയങ്ക, സവിത എന്നിവരും അണിനിരക്കുന്നു.
മലയാളികള്‍ക്ക് ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച ഷാഫിയുടെ ശിഷ്യനാണ് സംവിധായകന്‍ നിഷാന്ത് സാറ്റു. പ്രശസ്‌ത സംവിധായകരായ സന്തോഷ് ശിവന്‍, അമല്‍ നീരദ് എന്നിവരുടേതടക്കം നിരവധി ഹിറ്റ് സിനിമകളില്‍ അസോസിയേറ്റ് ഡയറക്‌ടറായി പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് അദ്ദേഹം തന്റെ ആദ്യ ചിത്രവുമായി എത്തുന്നത്.
സുനോജ് വേലായുധനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെയും അജീഷ് ദാസന്റെയും വരികള്‍ക്ക് മിഥുന്‍ അശോകൻ ഈണം പകരുന്നു.
Most Read: മുഖത്തെ കരുവാളിപ്പ് മാറ്റണോ? പരീക്ഷിക്കാം ഈ അഞ്ച് ഫേസ്‌പാക്കുകൾ







































