വയനാട്: മാനന്തവാടിയില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശിലേരി വരിനിലം കോളനിയില്‍ ദേവി(54) ആണ് മരിച്ചത്. വോട്ട് ചെയ്‌ത് പുറത്തിറങ്ങിയ ദേവിക്ക് അസ്വസ്‌ഥത അനുഭവപ്പെടുകയും പിന്നാലെ കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ തന്നെ സ്‌ഥലത്ത് ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് ആശുപത്രിയില്‍ ഇവരെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂവാണ് ഉള്ളത്. വോട്ടര്‍മാര്‍ രാവിലെ മുതല്‍ തന്നെ പോളിംഗ് സ്‌റ്റേഷനിലേക്ക് എത്തിതുടങ്ങിയിരുന്നു. അഞ്ച് ജില്ലകളിലും ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട വോട്ടിംഗ് രേഖപ്പെടുത്തിയതായാണ് ലഭിക്കുന്ന വിവരം.
Malabar News: കള്ളവോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലെ 100ലേറെ പ്രവാസികള്‍ ഹൈക്കോടതിയില്‍







































