കള്ളവോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലെ 100ലേറെ പ്രവാസികള്‍ ഹൈക്കോടതിയില്‍

By Staff Reporter, Malabar News
voting image_malabar news
Representational Image
Ajwa Travels

കണ്ണൂര്‍: കള്ളവോട്ട് തടയണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് കണ്ണൂരിലെ പ്രവാസികള്‍. വോട്ട് ചെയ്യാന്‍ എത്താന്‍ കഴിയാത്ത കണ്ണൂര്‍ പട്ടുവം പഞ്ചായത്തിലെ 100ലേറെ പ്രവാസികളാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. വോട്ട് ചെയ്യാന്‍ സംരക്ഷണം ആവശ്യപ്പെട്ട് യുഡിഎഫും കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

പട്ടുവം പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ള 116 പ്രവാസികളാണ് ഹൈക്കോടതിയെ സമീപിച്ചത്. യുഎഇ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലുള്ള പ്രവാസികളാണിവര്‍. നാട്ടില്‍ വോട്ട് ചെയ്യാനായി എത്താന്‍ കഴിയാത്ത ഇവരുടെ പേരില്‍ മറ്റാരെങ്കിലും കള്ളവോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ഹരജിയില്‍ പറയുന്നത്.

ഇവരുടെ വോട്ടുകള്‍ ആള്‍മാറാട്ടത്തിലൂടെ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ മറ്റ് ചിലര്‍ ചെയ്‌തിട്ടുണ്ടെന്നും ഇത്തവണ കള്ളവോട്ട് അനുവദിക്കരുതെന്നും പ്രവാസികള്‍ ഹരജിയില്‍ പറയുന്നു. തങ്ങളുടെ പേരില്‍ കള്ളവോട്ട് ചെയ്‌തതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകളും വോട്ട് ചെയ്യാന്‍ നാട്ടിലെത്തില്ലെന്ന് കാണിക്കുന്ന സത്യവാങ്മൂലവും ഇവര്‍ ഹരജിക്കൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം വോട്ട് ചെയ്യാന്‍ കഴിയാത്ത 16 രോഗികളും വൃദ്ധരും കള്ളവോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

പഞ്ചായത്തിലെ മൂന്ന് ബൂത്തുകളില്‍ പ്രത്യേക സംരക്ഷണം ആവശ്യപ്പെട്ടാണ് യുഡിഎഫ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പട്ടുവത്തെ വിവിധ ബൂത്തുകളില്‍ സംഘര്‍ഷം നടന്ന പശ്‌ചാത്തലത്തിലാണ് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചത്.

Malabar News: അശ്വതിക്ക് അനുകൂലവിധി; ആരോഗ്യവകുപ്പിന് മുഖത്തേറ്റ അടിയാണ്, അഷ്റഫലി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE