ജലന്ധര്‍: ബിജെപിയും കോണ്‍ഗ്രസും പഞ്ചാബിൽ രഹസ്യ ധാരണ നടത്തിയെന്ന് എഎപി. പഞ്ചാബിലെ മേയര്‍ തിരഞ്ഞെടുപ്പിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ എഎപി നേതാക്കളായ ജര്‍നയില്‍ സിംഗും രാഘവ് ചദ്ദയുമാണ് ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ എഎപി ഒരു വോട്ടിന് പരാജയപ്പെട്ടിരുന്നു.
‘തിരഞ്ഞെടുപ്പില്‍ അധാര്‍മികമായ രീതികളില്‍ രണ്ട് പാര്‍ട്ടികളും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് തങ്ങളുടെ കൗണ്‍സിലറെ ബിജെപിക്ക് നല്‍കി. തുടര്‍ന്ന് മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതില്‍ നിന്നും അയാളെ മാറ്റി നിര്‍ത്തി. അങ്ങനെ ബിജെപി വിജയിച്ചു’- രാഘവ് ചദ്ദ പറഞ്ഞു. അടുത്തമാസം നടക്കാനിരിക്കുന്ന സംസ്‌ഥാന തിരഞ്ഞെടുപ്പിലും ഇരുകൂട്ടരും തമ്മിൽ ഇത്തരത്തിൽ കൂട്ടുകെട്ടിന് ധാരണയുണ്ടെന്നും എഎപി നേതാക്കൾ ആരോപിച്ചു.
Read also: ഗുജറാത്ത് തീരത്ത് പാക്കിസ്‌ഥാൻ ബോട്ട്; പിടികൂടി ഐസിജി