കാടാമ്പുഴ: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്‌ദുള്ളകുട്ടി സഞ്ചരിച്ച കാറില്‍ ലോറി പിടിച്ചതില്‍ അസ്വാഭാവികത ഇല്ലെന്ന് കാടാമ്പുഴ പോലീസ്. അബ്‌ദുള്ളകുട്ടിയുടെ കാര്‍ പെട്ടന്ന് ബ്രേക്ക് ഇട്ടപ്പോള്‍ ഉണ്ടായ സ്വാഭാവിക അപകടം മാത്രമാണിതെന്നും പോലീസ് പറഞ്ഞു. ഗതാഗത തടസത്തെ തുടര്‍ന്ന് മുന്നിലുള്ള കാര്‍ പെട്ടന്ന് ബ്രേക്ക് ഇടുകയും ലോറി ഡ്രൈവര്‍ക്ക് ബ്രേക്ക് കിട്ടാതെ വരികയും ചെയ്‌തതാണ് അപകട കാരണം.
ലോറി ഡ്രൈവര്‍ക്കെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിന് കേസെടുത്ത് അറസ്‌ററ് ചെയ്‌തു. ശേഷം ജാമ്യത്തില്‍ വിട്ടു. താന്‍ പുതിയ രാഷ്‌ട്രീയ നിലപാട് സ്വീകരിച്ചതിന്റെ തുടര്‍ച്ചയാണെന്ന് അപകടമെന്ന് അബ്‌ദുള്ളക്കുട്ടി ആരോപിച്ചിരുന്നു. എന്നാല്‍ സ്വാഭാവിക അപകടം മാത്രമാണ് നടന്നതെന്നാണ് പോലീസ് നിഗമനം.
Read also: പൊന്നാനി സഹകരണബാങ്കിലെ പെന്‍ഷന്‍ തട്ടിപ്പ്; വിജിലന്‍സ് അന്വേഷണം നടത്തണം