പൊന്നാനി സഹകരണബാങ്കിലെ പെൻഷൻ തട്ടിപ്പ്; വിജിലൻസ് അന്വേഷണം നടത്തണം

By Desk Reporter, Malabar News
Ponnani Bank pension scam _ Malabar News
യുഡിഎഫ് ജില്ലാ ചെയർമാൻ പി ടി അജയ്‌മോഹനും സംഘവും സഹകരണ രജിസ്‌ട്രാർക്ക് പരാതി നൽകുന്നു
Ajwa Travels

മലപ്പുറം: ജില്ലയിലെ പൊന്നാനി നഗരസഭാ പ്രദേശങ്ങളിൽ വിതരണം ചെയ്യേണ്ട ക്ഷേമ പെൻഷനുകളിൽ നടന്ന തട്ടിപ്പിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതൃത്വം രംഗത്ത്.

സിപിഐഎം നിയന്ത്രണത്തിലുള്ള പൊന്നാനി സർവീസ് സഹകരണ ബാങ്ക് വഴി പാവപ്പെട്ടവർക്ക് സർക്കാർ വിതരണം ചെയ്യുന്ന ആനുകൂല്യങ്ങളും വിവിധ പെൻഷൻ തുകയും നഗരസഭാ ഭരണസമിതിയും, ബാങ്ക് ഭരണ സമിതിയും, ജീവനക്കാരും ചേർന്ന് തട്ടിയെടുത്തു എന്നാണ് കോൺഗ്രസ് പറയുന്നത്. വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടാണ് സഹകരണ രജിസ്‌ട്രാർക്ക് ഇന്ന് കോൺഗ്രസ് നേതൃത്വം നേരിട്ട് പരാതി നൽകിയത്

വിഷയത്തിൽ പഴുതടച്ച അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭ രംഗത്തുള്ള കോൺഗ്രസ് വിവിധ സമരങ്ങളും മുന്നോട്ടു കൊണ്ട് പോകുന്നുണ്ട്. ബാങ്കിന് മുന്നിൽ ഇന്ന് മുതൽ റിലേ സമരം കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിഷയം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പൊന്നാനി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബാങ്കിന് മുൻപിൽ പ്രതിഷേധ നിൽപ്പ് സമരവും നടത്തിയിരുന്നു.

യുഡിഎഫ് ജില്ലാ ചെയർമാൻ പി ടി അജയ്‌മോഹൻ, എക്‌സ് എംപിയും മുതിർന്ന നേതാവുമായ സി.ഹരിദാസ്, വി സെയ്‌ത്‌ മുഹമ്മദ് തങ്ങൾ, പുന്നക്കൽ സുരേഷ്, എ.പവിത്ര കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സഹകരണ വിജിലൻസിനും, സഹകരണ രജിസ്‌ട്രാർക്കും പരാതി നൽകിയത്.

Most Read: സിദ്ദീഖ് കാപ്പനെ വിട്ടുകിട്ടാനുള്ള കേസ് സുപ്രീം കോടതി 12ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE