മലപ്പുറം: ജില്ലയിലെ ചങ്ങരംകുളം ചിറവല്ലൂരിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾ വെള്ളത്തിൽ മുങ്ങി മരിച്ചു. ചിറവല്ലൂർ തെക്കുംമുറി കൂരിക്കാട് സ്വദേശി പുല്ലൂണിയിൽ ജാസിമിന്റെയും റംഷിയുടെയും മക്കളായ ജിഹാദ് (9) മുഹമ്മദ് (7) എന്നിവരാണ് മരണപെട്ടത്.
വെള്ളിയാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീടിന് പുറകിൽ ഉള്ള പാടത്ത് കുളത്തിൽ വീണാണ് മരിച്ചത്. വല്ല്യുപ്പയുമായി പാടത്ത് പോയ കുട്ടികൾ മിൻ പിടിക്കാനായി കുളത്തിന് സമീപത്ത് നിൽക്കുകയും കാൽ തെന്നി രണ്ട് കുട്ടികളും വീഴുകയുമായിരുന്നു എന്നാണ് സൂചന.
വല്ല്യുപ്പയുമായി പാടത്ത് പോയതായിരുന്നു കുട്ടികള്‍. ഇരുവരും മീന്‍ പിടിക്കാന്‍ കുളത്തിന് സമീപം നില്‍ക്കുമ്പോള്‍ കുട്ടികളുടെ വല്ല്യുപ്പ പാടത്തേക്ക് പോയിരുന്നു. തിരികെ എത്തിയപ്പോള്‍ ഇരുവരെയും കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കുളത്തിൽ ഇറങ്ങി തിരച്ചിൽ നടത്തുകയും വെള്ളത്തിൽ നിന്നും എടുത്ത കുട്ടികളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചങ്ങരംകുളത്തിന് സമീപം ചിറവല്ലൂർ എഎംഎൽപി സ്‌കൂളിലെ മൂന്നാം ക്ളാസിലെയും ഒന്നാം ക്ളാസിലെയും വിദ്യാർഥികളാണ്. പെരുമ്പടപ്പ് പോലീസ് സ്‌ഥലത്തെത്തി നിയമ നടപടികൾ ആരംഭിച്ചു.
MOST READ | ഗാസയിൽ വീണ്ടും ഇസ്രയേൽ ബോംബാക്രമണം