ചൈനയിലെ വൈറസ് വ്യാപനം; അഞ്ചു സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

തമിഴ്‌നാട്, രാജസ്‌ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്‌ഥാനങ്ങൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

By Trainee Reporter, Malabar News
Daily Covid Cases In China Increased And No Symptoms In More Cases
Rep. Image
Ajwa Travels

ന്യൂഡെൽഹി: ചൈനയിലെ വൈറസ് വ്യാപന പശ്‌ചാത്തലത്തിൽ അഞ്ചു സംസ്‌ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം. തമിഴ്‌നാട്, രാജസ്‌ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്‌ഥാനങ്ങൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രത്യേകിച്ച് കുട്ടികളിൽ, വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ നിർദ്ദേശത്തെ തുടർന്നാണിത്.

നിലവിൽ സ്‌ഥിതിഗതികൾ ആശങ്കാജനകമല്ലെന്നും എന്നാൽ, സംസ്‌ഥാനത്തുടനീളമുള്ള പകർച്ചവ്യാധികൾ തടയുന്നതിന് ആരോഗ്യ ഉദ്യോഗസ്‌ഥർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും രാജസ്‌ഥാൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശുഭ്ര സിങ് നിർദ്ദേശം നൽകി. രോഗം തടയുന്നതിനും ചികിൽസിക്കുന്നതിനുമായി മൂന്ന് ദിവസത്തിനകം കർമ പദ്ധതി തയ്യാറാക്കണം. ജില്ലാ, മെഡിക്കൽ കോളേജ് തലങ്ങളിൽ നോഡൽ ഓഫീസറെ നിയമിക്കണമെന്നും ഡിവിഷൻ, ജില്ലാ തലങ്ങളിൽ റാപിഡ് റെസ്‌പോൺസ് ടീമിനെ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തരാഖണ്ഡ് ആരോഗ്യ സെക്രട്ടറി ഡോ. ആർ രാജേഷ് കുമാറും ഇത് സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികളിൽ ന്യുമോണിയയുടെയും ഇൻഫ്‌ളുവൻസയുടെയും ലക്ഷണങ്ങൾ നിരീക്ഷിക്കാൻ അദ്ദേഹം മെഡിക്കൽ ടീമുകളോട് ആവശ്യപ്പെട്ടു. എല്ലാ ആശുപത്രികളും ജാഗ്രത പാലിക്കണമെന്ന് ഗുജറാത്ത് സർക്കാരും സർക്കുലറിറക്കി. തമിഴ്‌നാട് ഡയറക്‌ടർ ഓഫ് പബ്ളിക് ഹെൽത്ത് ആൻഡ് പ്രിവന്റീവ് മെഡിസിൻ സംസ്‌ഥാനത്ത്‌ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കായി നിരീക്ഷണം ശക്‌തമാക്കാൻ ആരോഗ്യവകുപ്പിന് മുന്നറിയിപ്പ് നൽകി.

ചൈനയിൽ ന്യുമോണിയ ബാധിച്ചു നൂറുകണക്കിന് കുഞ്ഞുങ്ങൾ ചികിൽസ തേടിയിരുന്നു. പുതിയ വൈറസ് മൂലമല്ല രോഗബാധിയെന്ന വിശദീകരണവുമായി ചൈന രംഗത്ത് വന്നിരുന്നു. ലോകാരോഗ്യ സംഘടനക്കും ചൈന ഇത് സംബന്ധിച്ച റിപ്പോർട് നൽകിയിരുന്നു. ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടിരുന്നു.

പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളോടെ നിഗൂഢ ന്യുമോണിയ ചൈനയിലെ സ്‌കൂൾ കുട്ടികളെ ബാധിച്ചതായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്. തലസ്‌ഥാനമായ ബെയ്‌ജിങ്ങിലും ലിയോണിങ്ങിലുമാണ് സ്‌കൂൾ കുട്ടികളിൽ രോഗം കണ്ടുതുടങ്ങിയത്. ഒട്ടും താമസിയാതെ രോഗം കുട്ടികളിൽ പടർന്നുപിടിച്ചു. മിക്ക സ്‌കൂളുകളും അടച്ചുപൂട്ടി. ആശുപത്രികൾ കുട്ടികളെ കൊണ്ട് നിറഞ്ഞ അവസ്‌ഥയാണ്‌. അജ്‌ഞാത ന്യുമോണിയ കുട്ടികളിലാണ് പടർന്നു പിടിക്കുന്നത്.

ചൈനയിലെ ആരോഗ്യ വിദഗ്‌ധർ രോഗത്തെ സസൂക്ഷ്‌മം നിരീക്ഷിച്ചു വരികയാണ്. രോഗം സംബന്ധിച്ച് ലോകാരോഗ്യ സംഘടന ചൈനയിൽ നിന്ന് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. രോഗവ്യാപനം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും ലോകാരോഗ്യ സംഘടന നിർദ്ദേശം നൽകിയിട്ടുണ്ട്.

Related News| വീണ്ടും മഹാമാരി? ചൈനയിൽ കുട്ടികളിൽ പടർന്നു പിടിച്ചു ‘അജ്‌ഞാത ന്യുമോണിയ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE